ആറ്റിങ്ങൽ നഗരസഭയിൽ 2021 - 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം നടന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരസഭയിൽ 2021 - 22 സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം നടന്നു

 


ആറ്റിങ്ങൽ നഗരസഭയിൽ 2021 - 22  സാമ്പത്തിക വർഷത്തെ ബഡ്ജറ്റ് അവതരണം നടന്നു. എല്ലാ മേഖലയിലും തത്വരമായ വികസനം ലക്‌ഷ്യം വച്ച് കൊണ്ടുള്ള ബഡ്ജറ്റാണ് വൈസ് ചെയർമാൻ തുളസീധരൻ പിള്ള അവതരിപ്പിച്ചത്. നിർമ്മാണ മേഖലയിലും കാർഷിക മേഖലയിലും പുതിയ സംരംഭങ്ങൾ ആരംഭിക്കുക,  യുവതീയുവാക്കൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന വിധത്തിൽ ഐ ടി മേഖലയിൽ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങീ നൂതന ആശയങ്ങളാണ് ഇത്തവണത്തെ ബഡ്ജറ്റിൽ . 

റോഡുകൾ ഗതാഗതയോഗ്യമാക്കുക , നാലുവരിപ്പാത നിർമ്മാണം പൂർത്തിയാക്കുക,  അർഹതയുള്ള എല്ലാ ഭൂരഹിതർക്കും ഭാവനരഹിതർക്കും ഭൂമിയും വീടും ലഭ്യമാക്കുക ,  പട്ടികജാതി വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും ഫർണിച്ചറും നൽകും തോടുകൾ നവീകരിക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കും,  നിലവിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ്  കെ എസ് ആർ ടി സി സ്റ്റാൻഡിലേക്ക് മാറ്റി സ്ഥാപിക്കുക,  നിലവിലെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നിടത്  ബഹുനില  ഷോപ്പിംഗ് കോംപ്ലക്സ് പണിയുക,   കൊല്ലമ്പുഴയിൽ ഹെറിറ്റേജ് ലാൻഡ് ടൂറിസം പദ്ധതി  നടപ്പിലാക്കുക,  തിരുവനന്തപുരം പള്ളിപ്പുറം വരെയുള്ള മെട്രോ ട്രെയിൻ പദ്ധതി ആറ്റിങ്ങൽ വരെ നീട്ടി ആറ്റിങ്ങൽ സ്റ്റാർട്ടിങ്  പോയിന്റ് ആക്കുക തുടങ്ങി വിവിധ പദ്ധതികളാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

Post Top Ad