'മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും' ഫിലിംചേംബര്‍ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

'മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും' ഫിലിംചേംബര്‍

 


സൂഫിയും സുജാതയും ഒടിടി റിലീസിനെ എതിര്‍ത്ത മോഹന്‍ലാല്‍ സ്വന്തം കാര്യത്തില്‍ വാക്ക് മാറ്റരുതെന്നും പലര്‍ക്കും പല നീതിയെന്നത് ശരിയല്ലെന്നും ഫിലിംചേംബര്‍. ദൃശ്യം 2   വിന്റെ  പ്രദർശനവുമായി ബന്ധപ്പെട്ടാണ് ഫിലിം ചേംബര്‍ പ്രതികരിച്ചത്.    ദൃശ്യം 2 തിയറ്ററില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിലിം ചേംബര്‍ അറിയിച്ചു.   തിയറ്ററില്‍ റിലീസ് ചെയ്തശേഷം ഒടിടി എന്നതാണ് ഫിലിം ചേംബറിന്റെ തീരുമാനമെന്ന് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞു.


ദൃശ്യം 2 ഒടിടി റിലീസിന് ശേഷം തിയറ്ററില്‍ എത്തുമെന്ന രീതിയിൽ  സംവിധായകനും നിര്‍മാതാവും  പ്രതികരിച്ചിരുന്നു.  ഇതിനെതിരെയാണ് ഫിലിംചേംബര്‍  പ്രതികരിച്ചത്. ഇത്തരത്തിലൊരു കീഴ്‌വഴക്കം നിലവില്ലെന്നും  ഒരു സൂപ്പര്‍ താരത്തിനും സൂപ്പര്‍ നിര്‍മാതാവിനും ഇളവ് നൽകാനാവില്ലെന്നും  അങ്ങനെ പുതിയൊരു കീഴ്‌വഴക്കം ഉണ്ടാക്കിയെടുക്കാനാവില്ലെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി.    ഫിലിംചേംബറിന്റെ തീരുമാനപ്രകാരം  42 ദിവസം തിയറ്ററില്‍ ഓടിയതിന് ശേഷം മാത്രമാണ്  ചിത്രങ്ങള്‍ ഒടിടിക്ക് നൽകുന്നത്. എന്നാല്‍ ദൃശ്യം 2   വിന്റെ റിലീസിംഗിൽ  ആ തീരുമാനം ലംഘിക്കപ്പെട്ടു. മരക്കാര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ദൃശ്യം 2 ഒടിടിയിലേക്ക് വിട്ടതെന്നാണ് നിര്‍മാതാവ് അറിയിച്ചത്.


 

Post Top Ad