ദൃശ്യം-2 വ്യാജ പതിപ്പ് ; നിയമ നടപടികളുമായി ആമസോണ്‍ പ്രൈം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ദൃശ്യം-2 വ്യാജ പതിപ്പ് ; നിയമ നടപടികളുമായി ആമസോണ്‍ പ്രൈം


മോഹന്‍ലാല്‍ നായകനായ ദൃശ്യം-2 ആമസോണ്‍ പ്രൈമിലാണ്  ഇന്ന് റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ രണ്ട് മണിക്കൂറിനുള്ളില്‍  ടെലിഗ്രാമില്‍ ദൃശ്യം-2 ന്റെ വ്യാജ പതിപ്പ് എത്തി.  ഇതിനോടകം തന്നെ നിരവധി ആളുകള്‍ ചിത്രം ടെലിഗ്രാമിലൂടെ കണ്ടെന്നാണ്  വിവരം. ആമസോണ്‍ പ്രൈം ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും. 


ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജിത്തു ജോസഫ് സംവിധാനം ചെയ്ത   ദൃശ്യം- 2  പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് നൽകുന്നത്.  ആദ്യ ഭാഗത്തിലുണ്ടായിരുന്ന  താരങ്ങൾക്കൊപ്പം    ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും രണ്ടാം ഭാഗത്തിലുണ്ട്.  

Post Top Ad