'മരട് 357' സിനിമ പ്രദർശനത്തിന് സ്റ്റേ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

'മരട് 357' സിനിമ പ്രദർശനത്തിന് സ്റ്റേ

 


എറണാകുളം മരടിലെ ഫ്‌ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത മരട് 357 സിനിമയുടെ പ്രദർശനത്തിന് സ്റ്റേ.  എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. പ്രദർശനത്തിന് പുറമെ സിനിമയുടെ ട്രെയ്‌ലറുകളോ ഭാഗങ്ങളോ റീലിസ് ചെയ്യരുതെന്നും  കോടതിയുടെ ഉത്തരവ്.  മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതി  നടപടി.  കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നും സിനിമയുടെ നിർമാതാക്കൾക്ക് നിക്ഷിപ്ത താൽപര്യമുണ്ടെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു.

Post Top Ad