ബാലികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 -കാരൻ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 16, ചൊവ്വാഴ്ച

ബാലികയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 -കാരൻ അറസ്റ്റിൽ

 


റോഡിലൂടെ നടന്ന് പോവുകയായിരുന്ന  ഉഴമലയ്ക്കൽ സ്വദേശിയായ ബാലികയെ   വഴിയിൽവെച്ച് ബൈക്കിലെത്തി   തടഞ്ഞുനിർത്തി മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.  അരുവിക്കര  ഇരുമ്പ മരുതംകോഡ് വിഎസ് നിവാസിൽ ആർ.ബിജു (45) വി നെയാണ് വലിയമല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29 ന് രാവിലെ 10 മണിയോടെ ആയിരുന്നു സംഭവം.  ബാലികയെ  മാനഭംഗപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ  വലിയമല പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി സി ടി വി ദൃശ്യങ്ങളിൽ  നിന്നാണ്   പോലീസിന്  പ്രതിയെ കുറിച്ച് വ്യക്തമായ വിവരം കിട്ടിയത്.  സംഭവത്തിന് ശേഷം  ഒളിവിലായിരുന്ന ബിജുവിനെ  സി ഐ കെ.എൻ.മനോജ്, എസ് ഐമാരായ കെ.എസ് .ധന്യ , കെ.ബി.ബാബു , സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്കുമാർ , രാംകുമാർ , എ.എൻ.സുരേഷ്ബാബു എന്നിവർ ചേർന്നാണ്  അറസ്റ്റ് ചെയ്തത്.  പ്രതിയെ  കോടതിയിൽ ഹാജരാക്കി 14 ദിവസം റിമാൻഡ് ചെയ്തു .

Post Top Ad