60 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ മാർച്ച് 1 മുതൽ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 24, ബുധനാഴ്‌ച

60 വയസ്സിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിനേഷൻ മാർച്ച് 1 മുതൽ

 


രാജ്യത്ത്  രണ്ടാംഘട്ട കോവിഡ് വാക്സിനേഷൻ മാർച്ച് 1 ന് ആരംഭിക്കും.  രണ്ടാം ഘട്ടത്തിൽ  അറുപത് വയസ്സിന് മുകളിലുള്ളവർക്കും 45 വയസ്സിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും വാക്‌സിൻ നൽകും.  10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമായിരിക്കും വാക്‌സിൻ വിതരണം നടക്കുകയെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   സ്വകാര്യ ആശുപത്രികളിൽ വാക്സിനേഷന് പണം നൽകേണ്ടിവരും. തുക എത്രയെന്ന് തീരുമാനമായില്ല. വാക്സിൻ നിർമാതാക്കളുമായും ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.  

Post Top Ad