പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി ; 7 മരണം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി ; 7 മരണം

 


തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിൽ  ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ്  സംഭവം. പടക്കനിർമ്മാണ തൊഴിലാളികൾ ഏഴ് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു.  പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതരുടെ റിപോർട്ടുകൾ.  ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു.

 

പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പൊട്ടിത്തെറിയുടെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേൾക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സത്തൂരിലെയും ശിവകാശിയിലെയും ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

Post Top Ad