സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. തിരുവനന്തപുരത്ത് പെട്രോൾ വില 89 ലേക്ക് എത്തി നിൽക്കുന്നു. ഇന്ന് പെട്രോൾ വിലയിൽ 30 പൈസ കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 88.83 രൂപയായി. ഡീസലിന് 32 പൈസയാണ് വർധിച്ച് ഡീസൽ വില 82.96 രൂപയുമായി ഉയർന്നു. കൊച്ചിയിൽ പെട്രോളിന് 87.11 രൂപയും ഡീസലിന് 81.35 രൂപയുമാണ് ഇന്നത്തെ വില.