ഇന്ധനവിലയിൽ വീണ്ടും വർധന. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് കൂടിയത്. സംസ്ഥാനത്തെ ഗ്രാമീണ മേഖലകളില്‍ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോളിന് 89 രൂപ 68 പൈസയും ഡീസലിന് 83രൂപ 92 പൈസയുമാണ് വില. ഈ മാസം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വർധിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.