ആറ്റിങ്ങൽ നഗരസഭ മുൻചെയർമാൻ എം.പ്രദീപിനെ തേടി ജില്ലാ കളക്ടറുടെ പ്രശംസാപത്രം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

ആറ്റിങ്ങൽ നഗരസഭ മുൻചെയർമാൻ എം.പ്രദീപിനെ തേടി ജില്ലാ കളക്ടറുടെ പ്രശംസാപത്രം

 


ആറ്റിങ്ങൽ 2015 - 20 കാലത്തെ ആറ്റിങ്ങൽ നഗരസഭ കൗൺസിൽ അധ്യക്ഷനായിരുന്ന എം.പ്രദീപിന്  വിശിഷ്ട സേവനത്തിനുള്ള ജില്ലാ കളക്ടറുടെ പ്രശംസാപത്രം ലഭിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുൻ നഗരസഭ ചെയർമാൻ എം.പ്രദീപിന്റെ ത്യാഗോജ്ജലവും സമൂഹത്തോടുള്ള കടപ്പാടും പ്രതിബദ്ധതയും ലക്ഷ്യത്തോടുള്ള അർപ്പണബോധത്തെയും പ്രശംസിച്ചായിരുന്നു തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ. നവജ്യോത് ഘോസ ഐ.എ.എസ് കൈമാറിയ കത്തിന്റെ ഉള്ളടക്കം. കൊവിഡെന്ന മഹാമാരി ലോകത്തെ തന്നെ കടന്നാക്രമിക്കുമ്പോഴും എം. പ്രദീപിന്റെ ഇച്ഛാശക്തിയോടുള്ള പ്രവർത്തനങ്ങളിൽ സുരക്ഷിതമായിരുന്നു ആറ്റിങ്ങലെന്ന ചെറു പട്ടണം. 


പട്ടണത്തിൽ രോഗികളായിട്ടുള്ളവരെ സമൂഹം ഒറ്റപ്പെടുത്തുമ്പോഴും മതിയായ ബോധവൽക്കരണം ജനങ്ങളിലെത്തിക്കാനും രോഗികളെ കരുതലോടെ സംരക്ഷിക്കാനും ഈ ചെയർമാന് സാധിച്ചു. നഗരസഭയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സമാനമായ രീതിയിലുള്ള പ്രവർത്തനങ്ങൾ സമീപ പഞ്ചായത്തുകൾ സ്വീകരിച്ചതോടെ വീണ്ടുമൊരു ആറ്റിങ്ങൽ മാതൃക സൃഷ്ടിക്കാൻ ഇദ്ദേഹത്തിന് സാധ്യമായി. നഗരം കൊവിഡ് അടച്ച് പൂട്ടലിന്റെ പട്ടികയിൽ ഇടം നേടിയപ്പോൾ സാധാക്കാരന്റെയും കൂലിപ്പണിക്കാരെന്റെയും കുടുംബം പട്ടിണിയാകാതിരിക്കാൻ ആദ്യമായി കേരളത്തിലെ ജനകീയ സമൂഹ അടുക്കള ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു. സർക്കാരിന്റെ ഫണ്ട് ചിലവഴിക്കാതെ പൊതുജനങ്ങളുടെ സഹകരണത്തോടെ പ്രതിദിനം 700 ൽ അധികം പൊതിച്ചോറുകൾ വിതരണം ചെയ്തു. 


കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനത്തിലൂടെ ലഭിച്ച ബാക്കി തുകയിൽ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയും, നഗരസഭയിൽ ചെയർമാൻസ് ഫണ്ട് രൂപീകരണവും. അഥിതി സംസ്ഥാന തൊഴിലാളികളെയും, പ്രവാസികളെയും കൈവിടാതെ ചേർത്ത് പിടിച്ചുള്ള കരുതൽ. അവസാനം എല്ലാവരാലും ഉപേക്ഷിച്ച് കൊവിഡ് ബാധിച്ച് മരണപ്പെട്ടയാളുടെ മൃതദേഹം വ്യക്തി സുരക്ഷ പോലും മറന്ന് സംസ്കരിക്കാനുള്ള ഒരു യഥാർത്ഥ നഗരപിതാവിന്റെ കടമ. ഇത്തരം ഇടപെടലുകളാണ് എം.പ്രദീപെന്ന ചെയർമാനെ നാടിന്റെ അമരക്കാരനായി അവരോധിച്ചതും അനവധി പ്രശംസകൾക്ക് അർഹനാക്കിയതും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad