സംസ്ഥാനത്തെ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് പകരം ഭക്ഷണ കൂപ്പൺ നൽകാൻ സർക്കാർ തീരുമാനം. ഭക്ഷ്യ ഭദ്രത കൂപ്പണിന് അനുമതി നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവിറങ്ങി. രക്ഷിതാക്കൾക്ക് ഈ കൂപ്പൺ വീടിനടുത്തുള്ള സപ്ലൈകോയിൽ നൽകി ഭക്ഷ്യവസ്തുക്കൾ വാങ്ങാം. സ്കൂൾ പൂർണമായി തുറന്നു പ്രവർത്തിക്കുന്നത് വരെ ഭക്ഷണ കൂപ്പൺ നൽകും.
എൽപി വിദ്യാർത്ഥികൾക്ക് 300 രൂപയുടെ കൂപ്പണും യു പി വിഭാഗം കുട്ടികൾക്ക് 500 രൂപയുടെ ഭക്ഷണ കൂപ്പണുമാണ് നൽകുന്നത്.