കഴക്കൂട്ടത്ത് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 1, തിങ്കളാഴ്‌ച

കഴക്കൂട്ടത്ത് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

 


കഴക്കൂട്ടത്ത് വിദ്യാർഥിനിയെ ഹോസ്റ്റലിൽ  ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സ്വകാര്യ എൻജിനീയറിങ് കോളേജ്  വിദ്യർഥിനിയായ   അടൂർ സ്വദേശിനി അഞ്ജന (21) യെയാണ് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം വർഷ ആർക്കിടെക്ട് വിദ്യാർഥിനിയാണ്. 


രാവിലെ ഭക്ഷണം കഴിക്കാൻ എത്താതിനെ തുടർന്ന്  സഹപാഠി അഞ്ജനയുടെ  മുറിയിലെത്തി നോക്കിയപ്പോൾ ഹോസ്റ്റൽ മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്റ്റൽ മുറിയിൽ നിന്നും അഞ്ജനയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. മൈഗ്രൈൻ തുടങ്ങിയ അസുഖങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യ  കുറിപ്പിൽ പറയുന്നത്. പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.    ഗുളികകൾ അമിത അളവിൽ കഴിച്ചതായിരിക്കും  മരണകാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad