പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം തുടരുന്നു ; ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷയുമായി ഉദ്യോഗാര്‍ത്ഥികള്‍ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 10, ബുധനാഴ്‌ച

പി എസ് സി റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം തുടരുന്നു ; ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ പ്രതീക്ഷയുമായി ഉദ്യോഗാര്‍ത്ഥികള്‍


പി എസ് സി ലാസ്റ്റ്  ഗ്രേഡ് റാങ്ക്  പട്ടികയുടെ കാലാവധി  ദീർഘിപ്പിക്കണമെന്ന്  ആവശ്യപ്പെട്ട്  ഉദ്യോഗാര്‍ത്ഥികള്‍ കഴിഞ്ഞ രണ്ടാഴ്ചയായി  സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിവരുന്ന സമരം ഇന്നും  തുടരുകയാണ്.  ഇന്നലെ രാത്രി ഏറെ വൈകിയും സമരം തുടര്‍ന്നിരുന്നു. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിലാണ് അനുകൂല നടപടിയുണ്ടായേക്കുമെന്ന  പ്രതീക്ഷയിലാണ് ഉദ്യോഗാര്‍ത്ഥികള്‍ . അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ തീരുമാനം.

ആത്മഹത്യാ ഭീഷണി മുഴക്കിയ സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർഥികളിൽ  നാലു പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും  ഇവരെ വിട്ടു കിട്ടണമെന്ന് ആവശ്യവുമായി   ഉദ്യോഗാര്‍ത്ഥികള്‍ ഇന്നലെ രാത്രി ഏറെ വൈകിയും റോഡില്‍ കുത്തിയിരുന്നു സമരം നടത്തുകയും ചെയ്തു. ജനപ്രതിധികള്‍ എആര്‍ ക്യാമ്പില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചതോടെ നാല് ഉദ്യോഗാര്‍ത്ഥികളെയും പൊലീസ് വെറുതെ വിട്ടു.  സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ബിജെപിയും യൂത്ത് കോണ്‍ഗ്രസും  സെക്രട്ടേറിയറ്റിനു മുന്നിലെത്തിയതോടെ സമരം കൂടുതൽ ശക്തമാകുകയും  രാഷ്ട്രീയ പോരായി  മാറുകയും   ചെയ്തു. സമരത്തിനെ  അനുകൂലിച്ച്  യൂത്ത് കോണ്‍ഗ്രസ് നടത്തിയ  മാര്‍ച്ച് അക്രമാസക്തമായി. രാഷ്ട്രീയ വത്കരിച്ച സമരത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ സര്‍ക്കാരും, സമരത്തെ ഉപയോഗപ്പെടുത്താന്‍ പ്രതിപക്ഷവും ശ്രമങ്ങൾ തുടരവേ  കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട കണക്കു നല്‍കാന്‍ മുഖ്യമന്ത്രിയും  വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി കഴിഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad