പണം വാങ്ങി വഞ്ചിച്ചു ; സണ്ണി ലിയോൺ ഒന്നാം പ്രതി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

പണം വാങ്ങി വഞ്ചിച്ചു ; സണ്ണി ലിയോൺ ഒന്നാം പ്രതി

 


പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം  ചെയ്ത്  ബോളിവുഡ് നടി സണ്ണി ലിയോൺ പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. വിശ്വാസവഞ്ചന, ചതി, പണാപഹാരം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ക്രൈം ബ്രാഞ്ച്  കേസെടുത്തത്. കേസിൽ സണ്ണി ലിയോൺ  ഒന്നാം പ്രതിയും താരത്തിന്റെ  ഭർത്താവ് ഡാനിയൽ വെബർ, മാനേജർ സുനിൽ രജനി എന്നിവർ രണ്ടും മൂന്നും പ്രതികളാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തിരിക്കുന്നത്.  


പെരുമ്പാവൂർ സ്വദേശി ഷിയാസിന്റെ പരാതിയിന്മേലാണ്  ക്രൈം ബ്രാഞ്ച്  താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.  2016 മുതൽ സണ്ണി ലിയോൺ കൊച്ചിയിൽ വിവിധ ഉദ്ഘാടന പരിപാടികളിൽ പങ്കെടുക്കാമെന്ന് വാഗ്ദാനം ചെയ്ത് 12 തവണയായി 29 ലക്ഷം രൂപ തട്ടിയെടുത്തെന്നും  പണം വാങ്ങിയിട്ടും പരിപാടിയിൽ പങ്കെടുത്തില്ലെന്നുമാണ് ആദ്യം നൽകിയ പരാതി എന്നാൽ ബഹ്‌റൈനിലെ പരിപാടിയിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് പതിനാറ് ലക്ഷം വാങ്ങി വഞ്ചിച്ചുവെന്ന ആരോപണവും പരാതിക്കാരൻ പിന്നീട് ഉന്നയിച്ചു.  


പരാതിയുടെ അടിസ്ഥാനത്തിൽ  ക്രൈംബ്രാഞ്ച്  കൊച്ചി യൂണിറ്റ് ചോദ്യം ചെയ്തിരുന്നു.  പണം വാങ്ങി മുങ്ങി എന്നുള്ള ആരോപണം താരം നിഷേധിച്ചു.  താൻ പണം വാങ്ങി മുങ്ങിയതല്ലെന്നും  പരിപാടിക്കായി അഞ്ച് തവണ ഡേറ്റ് നൽകിയിട്ടും സംഘാടകന് പരിപാടി നടത്താനായില്ല. സംഘാടകരുടെ അസൗകര്യമാണ് പരിപാടി നടക്കാതിരിക്കാൻ കാരണം.  എപ്പോൾ ആവശ്യപ്പെട്ടാലും പരിപാടിയിൽ പങ്കെടുക്കുമെന്നും സണ്ണി ലിയോൺ വ്യക്തമാക്കിയിരുന്നു. 


Post Top Ad