ശാർക്കര പൊങ്കാല മഹോത്സവം നാളെ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ശാർക്കര പൊങ്കാല മഹോത്സവം നാളെ

 


ചിറയിൻകീഴ്  ശാർക്കര  ദേവീക്ഷേത്രത്തിലെ ഈ വർഷത്തെ  പൊങ്കാല മഹോത്സവം നാളെ (ഫെബ്രുവരി 13) പണ്ടാര അടുപ്പിൽ മാത്രമായി നടത്തും.   കോവിഡ് - 19 ൻ്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളുടെ ഭാഗമായി ഭക്തരെ  ശാർക്കര ക്ഷേത്ര പറമ്പിലോ പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ   പൊങ്കാല ഇടാൻ അനുവദിക്കുകയില്ല.  ഭക്തർക്ക് വീടുകളിൽ പൊങ്കാല സമർപ്പിക്കാം എന്നാൽ നിവേദിക്കൽ ഉണ്ടാവില്ല. പണ്ടാരഅടുപ്പിൽ മാത്രമാകും പൊങ്കാല നിവേദ്യം. 8-45 നും 9-00 നും  ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠം ജയപ്രകാശ് പരമേശ്വരരു പണ്ടാര അടുപ്പിൽ തീ പകരുന്നതാണ് . പൊങ്കാല നൈവേദ്യം 11:30 ന് നടക്കും. 

Post Top Ad