കേന്ദ്ര സർക്കാർ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 16 ബ്രാഞ്ചുകളിലായാണ് അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചത്. പ്രെട്രോളിയം പാചകവാതക ഉൽപ്പന്നങ്ങളുടെ തുടർച്ചയ വില കയറ്റത്തിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിച്ചത്. അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിലും തച്ചൂർകുന്ന് ബ്രാഞ്ചിലും തയ്യാറാക്കിയ അടുപ്പിന് തീ പകർന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി സമരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഏരിയ കമ്മിറ്റി അംഗങ്ങളായ എം. പ്രദീപ്, എം. മുരളി, ആർ.എസ് അനൂപ്, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ് എന്നിവരാണ് വിവിധ ബ്രാഞ്ചുകളിലായി സമരത്തിന് നേതൃത്വം നൽകിയത്.