ഇന്ന് ശാർക്കര പൊങ്കാല. ഭക്തജനങ്ങളുടെ ദേവീ നാമ ജപത്താൽ മുഖരിതമായ അന്തരീക്ഷത്തിൽ
ക്ഷേത്ര സന്നിധിയിലെ പണ്ടാര അടുപ്പിൽ ക്ഷേത്ര മേൽശാന്തി വാളക്കോട്ട് മഠം ജയപ്രകാശ് പരമേശ്വരരു 8-45 നും 9-00 നും ഇടക്കുള്ള മുഹൂർത്തത്തിൽ തീ പകർന്നതോടെ പൊങ്കാല മഹോത്സവത്തിന് ശുഭാരംഭമായി. പതിനായിരങ്ങൾ പൊങ്കാല ഇടുന്ന ശാർക്കര പൊങ്കാല മഹോത്സവം കോവിഡ് പശ്ചാത്തലത്തിൽ പണ്ടാര അടുപ്പിൽ മാത്രമായി. 11:30 ന് പൊങ്കാല നിവേദിക്കും.