ആറ്റിങ്ങൽ തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഷ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ആറ്റിങ്ങൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അവകാശദിനവും ഭരണ സമിതി അംഗങ്ങളെ ആദരിക്കലും സംഘടിപ്പിച്ചു. സംഘടന സംസ്ഥാന കമ്മിറ്റി അംഗം ആർ.രാമൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ ഉദ്ഘാടനം വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ് കുമാരി മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് ജോയിൻ സെക്രട്ടറി ശശികുമാർ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം എ.അജി നന്ദിയും പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സി.ഐ.ടി.യു വിന്റെ നേതൃത്വത്തിലുള്ള ഈ സംഘടന എക്കാലവും മുഖ്യ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.
നഗരസഭാങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ നഗരസഭ ഭരണ സമിതി അംഗങ്ങളായ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി, വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്.ഷീജ, രമ്യ സുധീർ, എ.നജാം, ഗിരിജ ടീച്ചർ, കൗൺസിലർമാരായ എസ്. സുഖിൽ, വി.എസ്. നിതിൻ, ജി.എസ്.ബിനു എന്നിവരെ യോഗം ആദരിച്ചു.