കിഴുവിലം ഗ്രാമ പഞ്ചായത്തിൽ കഴിഞ്ഞ പതിനൊന്നു ദിവസമായി ശുദ്ധജലം ലഭ്യമാകാത്തതിൽ പ്രതിഷേധിച്ച് കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ . ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഇ ഇ ഓഫീസ് ഉപരോധിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അംഗം എ എസ് ശ്രീകണ്ഠൻ, കിഴുവിലം ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുലഭ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഗോപകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, ജനപ്രതിനിധികൾ തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു. ഇന്ന് മുതൽ തുടർച്ചയായി ജല ലഭ്യത ഉറപ്പാക്കാമെന്ന ഇ ഇ യുടെയും ടെക്നിക്കൽ അസിസ്റ്റന്റിന്റെയും ഉറപ്പിന്മേൽ ഉപരോധ സമരം അവസാനിപ്പിച്ചു.