വിദ്യാർഥിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

വിദ്യാർഥിയെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

 


ചെറുന്നിയൂർ പുത്തൻകടവ് കായലിൽ പത്താം ക്ലാസ് വിദ്യാർഥിയെ  മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി.  വർക്കല താന്നിമൂട് പാലവിള വീട്ടിൽ ബിനുകുമാറിന്റെയും ഷാനിയുടെയും മകൻ  അഭിനവ്(15) ആണ് മരിച്ചത്.  ചെറുന്നിയൂർ മാർത്തോമ സെൻട്രൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർഥിയായിരുന്നു.    ചൊവ്വാഴ്ച രാവിലെ സ്കൂളിൽ  പോകാനായി  വീട്ടിൽ നിന്നിറങ്ങിയ അഭിനവ് സ്കൂൾ സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താതിനെ തുടർന്ന് നടത്തിയ   അന്വേഷണത്തിൽ  കുട്ടി  സ്കൂളിൽ ചെന്നിട്ടില്ലന്നു അറിയാൻ കഴിഞ്ഞു. തുടർന്നുള്ള തിരച്ചിലിലാണ്  പുത്തൻകടവിനു സമീപം അഭിനവിന്റെ സൈക്കിളും ബാഗും കണ്ടെത്തിയത്. ഒരു ചെരുപ്പ് കടവിൽ ചെളിയിൽ പുതഞ്ഞനിലയിലും കണ്ടു.  സംശയംതോന്നിയതോടെ പോലീസും  സ്ഥലത്തെത്തി. വർക്കല ഫയർ ഫോഴ്‌സും ആറ്റിങ്ങൽ സ്കൂബ ടീമും നടത്തിയ തിരച്ചിലിനൊടുവിൽ അഞ്ചരയോടെ കടവിൽനിന്ന് 200 മീറ്റർ അകലെ മൃതദേഹം കണ്ടെത്തി. മൃതദേഹം വർക്കല താലൂക്കാശുപത്രി മോർച്ചറിയിൽ. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad