ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ജീവനക്കാരും കൊവിഡ് പ്രതിരോധ കുത്തിവയ്പ് എടുത്തു. ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ഹെൽത്ത് ഇൻസ്പെക്ടർ എസ്.എസ്. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള 50 ൽ അധികം ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെയും ജീവനക്കാരുമാണ് വാക്സിനേഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 30 പേരുടെ ഒന്നാം ഘട്ട പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയായി. വരും ദിവസങ്ങളിൽ ബാക്കിയുള്ളവരെയും വാക്സിനേഷന് വിധേയരാക്കും.
വാക്സിനേഷൻ കഴിഞ്ഞവരുടെ ആരോഗ്യ നിലയിലുള്ള വ്യതിയാനവും ബുദ്ധിമുട്ടുകളും രേഖപ്പെടുത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തി. ആദ്യ കുത്തിവയ്പ്പ് കഴിഞ്ഞ് കൃത്യം 28 ദിവസം തികയുമ്പോൾ രണ്ടാം ഘട്ട ബൂസ്റ്റർ ഡോസ് വാക്സിൻ എടുക്കണം. ആറ്റിങ്ങൽ പട്ടണത്തിനെ കൊവിഡെന്ന മഹാമാരിയിൽ നിന്ന് സംരക്ഷിക്കാനും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ച് നഗരവാസികളെ ബോധവാൻമാർ അക്കുന്നതിനും വേണ്ടിയാണ് കൊവിഡ് മുന്നണി പോരാളികളായ നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ ഈ ദൗത്യം ഏറ്റെടുത്തതെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.