പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ ; അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് തുടങ്ങാം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 11, വ്യാഴാഴ്‌ച

പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷ ; അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് തുടങ്ങാം

 


ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിൽ  നാലു ഘട്ടങ്ങളിലായി  നടത്തുന്ന  പിഎസ്‌സി പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്ന്   ഡൗണ്‍ലോഡ് ചെയ്ത് തുടങ്ങാം. പത്താം ക്ലാസ്സ് യോഗ്യത നിശ്ചയിച്ചിട്ടുള്ള വിവിധ തസ്തികകൾക്കായുള്ള പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റാണ് പ്രസിദ്ധീകരിച്ചത്.   ഫെബ്രുവരി 20 ന് നടക്കുന്ന ഒന്നാം ഘട്ട പരീക്ഷയുടെയും  ഫെബ്രുവരി 25 ന് നടക്കുന്ന രണ്ടാം ഘട്ട  പരീക്ഷയുടെയും  അഡ്മിഷൻ ടിക്കറ്റ് 10.02.2021  മുതൽ   ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാണ്.   മാർച്ചിൽ 6, 13  തീയതികളിൽ  നടത്താനിരിക്കുന്ന മൂന്നാം ഘട്ട, നാലാം ഘട്ട  പരീക്ഷകളുടെ അഡ്മിഷൻ ടിക്കറ്റ്  ഈ മാസം 12  മുതൽ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്.  

 


Post Top Ad