കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കിലേക്ക് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 22, തിങ്കളാഴ്‌ച

കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കിലേക്ക്

 


തൊഴിലാളി സംഘടനാ പ്രതിനിധികൾ  എംഡി ബിജു പ്രഭാകറുമായി നടത്തിയ ചർച്ച  പരാജയപ്പെട്ടതിനെ തുടർന്ന്  കെഎസ്ആർടിസിയിലെ ഒരു വിഭാഗം ജീവനക്കാർ ഇന്ന് അർധരാത്രി മുതൽ പണിമുടക്കും.  ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ സൂചനാ പണിമുടക്ക് നടത്താനാണ് ടിഡിഎഫിന്റെയും ബിഎംഎസിന്റെയും തീരുമാനം. ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തിയത്. എന്നാൽ വിവിധ വിഷയങ്ങളിൽ തൊഴിലാളികൾക്ക് അനുകൂലമായ നിലപാട് ചർച്ചയിൽ ഉണ്ടായില്ലെന്നാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ വാദം. കെ സ്വിഫ്റ്റിൽ തൊഴിലാളികളുടെ ആശങ്കകൾ പരിഹരിക്കാൻ കഴിഞ്ഞില്ലെന്നും, ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് മാർച്ചിൽ ചർച്ച നടത്താമെന്ന എംഡി യുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും സംഘടന പ്രതിനിധികൾ വ്യക്തമാക്കി. 


Post Top Ad