ചിറയിൻകീഴ് എക്സൈസ് നടത്തിയ റെയ്ഡിൽ വിദേശമദ്യവുമായി മൂന്നുപേര്‍ പിടിയിൽ. ഡ്രൈ ഡേ പ്രമാണിച്ച് ഇന്നലെ നടത്തിയ റെയ്ഡിലാണ് ചിറയിൻകീഴിൽ വിവിധ പ്രദേശത്ത് നിന്നായി മൂന്നുപേര്‍ പിടിയിലായത്. 4.5 ലിറ്റർ വിദേശമദ്യം സ്കൂട്ടിയിൽ കൊണ്ട് പോയി ചില്ലറ വിൽപ്പന നടത്തുന്നതിനിടെ ഇടയ്ക്കോട് പരുത്തിയിൽ നസീർ മൻസിലിൽ നസീർ (32)പിടിയിലായി. വാഹനവും കസ്റ്റഡിയിലെടുത്തു. അഴൂർ ഗണപതി ക്ഷേത്രത്തിന് സമീപം 25 ലിറ്റർ വിദേശമദ്യവും 26 ലിറ്റർ ബിയറും ഓട്ടോയിൽവച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനിടെ മുടപുരം എസ് എൻ ജങ്ഷനിൽ ചരുവിള വീട്ടിൽ ദീപു(36)വിനെ വാഹനം സഹിതം കസ്റ്റഡിയിലെടുത്തു.
വട്ടവിള വീട്ടിൽ ബാബുവിനെ ആറര ലിറ്റർ വിദേശമദ്യവുമായി വേളാർകുടി ഭാഗത്തുവച്ച് അറസ്റ്റ് ചെയ്തു. വാഹനവും കസ്റ്റഡിയിലെടുത്തു. പ്രിവന്റീവ് ഓഫീസർമാരായ സുദർശനൻ, ഡി സന്തോഷ്, എക്സൈസ് ഇൻസ്പെക്ടർ കെ ആർ അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ഹാഷിം, ജിഷ്ണു, ദീപ്തി, വിനു, സിബികുമാർ, അരുൺകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.