കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശന വിലക്ക്


കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ    രണ്ടാഴ്ചത്തേക്ക്  വിദേശികള്‍ക്ക് കുവൈത്തില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.  ഫെബ്രുവരി ഏഴ് മുതല്‍ രണ്ടാഴ്ചത്തേക്കാണ് വിലക്ക്.  രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെ മാളുകളിലുള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു. എന്നാല്‍ ഫാര്‍മസി, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്. ഡെലിവറി സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad