എല്ലാ മത വിഭാഗങ്ങളിലും ഉൾപ്പെടുന്ന നാടാര്‍ സമുദായത്തെ പൂര്‍ണമായും ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വിവിധ ക്രൈസ്തവ സഭകളിലും മത വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന നാടാര്‍ വിഭാഗങ്ങൾക്കും ഇനി സംവരണാനുകൂല്യം ലഭിക്കും. നേരത്തെ ഹിന്ദു നാടാർ വിഭാഗത്തിനെ മാത്രമാണ് ഒ ബി സി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നത്. സംവരണം ലഭ്യമല്ലാത്ത എല്ലാ നാടാര്‍ വിഭാഗങ്ങള്‍ക്കും സംവരണത്തിന്റെ ആനുകൂല്യം നല്‍കാനാണ് മന്ത്രിസഭാ യോഗത്തിന്റെ പുതിയ തീരുമാനം. നാടാര്‍ സമുദായത്തെ പൂര്‍ണമായും സംവരണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യം നേരത്തെയും ഉന്നയിച്ചിരുന്നു.