2020 -21 വാർഷിക പദ്ധതിയിലെ ഭിന്നശേഷിക്കാർക്ക് ഡ്രൈ സ്കൂട്ടർ പദ്ധതിയുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് വച്ച് നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ എസ് അംബിക നിർവഹിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി വിജയകുമാരൻ നായർ എന്ന ഗുണഭോക്താവിനാണ് ഡ്രൈ സ്കൂട്ടർ കൈമാറിയത്. ഇരുപത് ലക്ഷത്തി എൺപതിനായിരം രൂപ ചെലവഴിച്ച് 22 ഭിന്നശേഷിക്കാരായ വ്യക്തികൾക്കാണ് ഈ ആനുകൂല്യം നൽകുന്നത്.