മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 6, ശനിയാഴ്‌ച

മെഡിക്കൽ കോളേജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്

 


മെഡിക്കൽ കോളേജ് ഡോക്ടർമാർ ഈ മാസം 9-ാം തിയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.  ഒപി അടക്കം ബഹിഷ്കരിച്ചാവും  സമരം.  നടപടി വന്നാൽ നിയമപരമായി നേരിടുമെന്നും ഡോക്ടർമാരുടെ  സംഘടന   തീരുമാനം. അതേസമയം  ചർച്ച ഉടൻ നടത്താൻ കഴിയില്ലെന്നും നൽകാൻ പറ്റുന്നതെല്ലാം നൽകിയെന്നും  ആരോഗ്യവകുപ്പ് അറിയിച്ചു.  കുടിശിക മുഴുവൻ നൽകാൻ പറ്റുന്ന സാമ്പത്തിക സംവിധാനം ഇപ്പോൾ ഇല്ല. രോഗികളെ ബുദ്ധിമുട്ടിച്ച് സമരം തുടർന്നാൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് പ്രതികരിച്ചു.  


2016 മുതൽ ലഭിക്കേണ്ട ശമ്പളക്കുടിശ്ശിക  നൽകുക, ശമ്പള പരിഷ്കരണം നടപ്പിലാക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഡോക്ടർമാർ സമരം നടത്തുന്നത്. മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണവും ശമ്പളക്കുടിശ്ശികയും സർക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടും, സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കെതിരെയുള്ള കടുത്ത അവഗണന സർക്കാർ തുടരുകയാണെന്നും  ശമ്പളക്കുടിശ്ശിക എന്ന് നൽകുമെന്ന് പോലും സർക്കാർ അറിയിച്ചിട്ടില്ലെന്നും  സംഘടനകൾ ആരോപിക്കുന്നു.   ഇനിയും ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടില്ലെങ്കിൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഡോക്ടർമാർ വ്യക്തമാക്കി. 

Post Top Ad