സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ സ്പോർട്സ് കിറ്റിനായുള്ള ചെക്ക് ചെയർപേഴ്സൺ കൈമാറി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

സംസ്ഥാന യുവജനക്ഷേമ ബോഡിന്റെ സ്പോർട്സ് കിറ്റിനായുള്ള ചെക്ക് ചെയർപേഴ്സൺ കൈമാറി

 


സംസ്ഥാന യുവജനക്ഷേമ ബോഡ് ആറ്റിങ്ങൽ നഗരസഭ പരിധിയിലെ എ.സി.എ.സി നഗർ ക്ലബ് അംഗങ്ങൾക്ക് സ്പോർട്സ് കിറ്റിനായി നൽകിയ 8000 രൂപയുടെ ചെക്ക് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ക്ലബ് പ്രസിഡന്റും വാർഡ് കൗൺസിലറുമായ എസ്.സുഖിലിന് കൈമാറി. യുവജനക്ഷേമ ബോഡ് ആറ്റിങ്ങൽ യൂത്ത് കോർഡിനേറ്റർ രാജേഷ് കൊടുമണിന്റെ സാന്നിധ്യത്തിലായിരുന്നു ചെക്ക് കൈമാറിയത്.


നഗരത്തിലെ സാമൂഹ്യ സാംസ്കാരിക കലാകായിക രംഗത്ത് 5 പതിറ്റാണ്ടായി സജീവ സാന്നിധ്യമായി നിലകൊള്ളുകയാണ് എ.സി.എ.സി നഗർ ക്ലബ്. ഈ സംഘടനക്ക് വിവിധ മേഖലകളിലായി നിരവധി താരങ്ങളെ കേരളത്തിന് സംഭാവന ചെയ്യാൻ സാധിച്ചിട്ടുണ്ട്. കൂടാതെ സംഘടനയുടെ ആഭിമുഖ്യത്തിൽ സൗജന്യ പി.എസ്.സി ക്ലാസുകൾ സംഘടിപ്പിക്കുന്നതിലൂടെ കഴിഞ്ഞ 2 വർഷകാലത്തിനിടയിൽ 5 പേർക്ക് സർക്കാർ ജോലി നേടാൻ സാധിച്ചു. നഗരസഭയുടെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം സംഘടിപ്പിച്ച കേരളോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യൻഷിപ്പും ക്ലബ് സ്വന്തമാക്കിയിരുന്നു. സമൂഹ്യ പ്രതിബദ്ധത അങ്ങേയറ്റം പുലർത്തുന്ന ഈ കലാകായിക സംഘടന എക്കാലവും പട്ടണത്തിന് ഏറെ മാതൃകയാണെന്ന് ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി അറിയിച്ചു.

Post Top Ad