ഇന്ധന ചോർച്ച ; തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരലാൻഡിംഗ് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 19, വെള്ളിയാഴ്‌ച

ഇന്ധന ചോർച്ച ; തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരലാൻഡിംഗ്

 


 ഇന്ധന ചോർച്ചയെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം അടിയന്തരലാൻഡിംഗ് നടത്തി. ഷാര്‍ജയിൽ നിന്നും കോഴിക്കോട്ടേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ്  യാത്രാമധ്യേ തിരുവനന്തപുരത്ത് അടിയന്തര ലാൻഡ‍ിംഗ് നടത്തിയത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്.  ഉച്ചയ്ക്ക് 12 മണിയോടെയാണ് യന്ത്രത്തകരാറിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കുകയാണെന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോൾ റൂമിനെ അറിയിച്ചത്.  വിമാനം അടിയന്തര ലാൻഡിംഗ് നടത്തുന്നുവെന്ന അറിയിപ്പിനെ തുടര്‍ന്ന് അടിയന്തര സാഹചര്യം നേരിടാൻ അഗ്നിരക്ഷാ സേനയും സിഐഎസ്എഫും വിമാനത്താവളത്തിൽ  സജ്ജരായിരുന്നു.

Post Top Ad