വർക്കല, കിളിമാനൂർ, കടയ്ക്കാവൂർ പോലീസ് സർക്കിൾ ചേർത്ത് വർക്കല റൂറൽ പോലീസ് സബ് ഡിവിഷൻ രൂപീകരിച്ചു. വർക്കല, അയിരൂർ, കല്ലമ്പലം, പള്ളിക്കൽ, കിളിമാനൂർ, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് എന്നീ പോലീസ് സ്റ്റേഷനുകളാണ് പുതിയ സബ് ഡിവിഷന്റെ കീഴിൽ വരുന്നത്. ആറ്റിങ്ങൽ, ചിറയിൻകീഴ്, നഗരൂർ, മംഗലാപുരം, കഠിനംകുളം, പോത്തൻകോട്, വെഞ്ഞാറമൂട്, പാങ്ങോട് എന്നീ പോലീസ് സ്റ്റേഷനുകളാണ് ആറ്റിങ്ങൽ സബ് ഡിവിഷന്റെ കീഴിൽ വരുന്നത്.