തമിഴ് ചലച്ചിത്ര താരം സൂര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിരീക്ഷണത്തിൽ കഴിയുകയാണ് താരം. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പാണ്ടിരാജിന്റെ സംവിധാനത്തിൽ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കാനിരിക്കെയാണ് സൂര്യയ്ക്കു കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഷൂട്ടിങ് നീട്ടിവച്ചു. ചികില്‍സയ്ക്കു പിന്നാലെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും കൊവിഡ് മഹാമാരിക്കെതിരേ ജാഗ്രതയും സുരക്ഷയും പാലിക്കണമെന്നും ഒപ്പം ചികിൽസിച്ച ആരോഗ്യ പ്രവർത്തകർക്ക് നന്ദിയും അദ്ദേഹം പറഞ്ഞു.