വാഹന ഉടമസ്ഥാവകാശകൈമാറ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

വാഹന ഉടമസ്ഥാവകാശകൈമാറ്റം ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നു

 


വാഹനങ്ങള്‍ വില്‍പ്പന നടത്തുമ്പോൾ ഉടമസ്ഥാവകാശ കൈമാറ്റത്തിൽ വരുന്ന കാലതാമസം ഒഴിവാക്കാൻ വാഹന ഉടമസ്ഥാവകാശകൈമാറ്റം പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നു.  ഉമസ്ഥാവകാശ കൈമാറ്റം  ഓൺലൈനിലേക്ക് മാറ്റുന്നതോടെ  വാഹന വില്‍പ്പനയുമായി ബന്ധപ്പെട്ട് ആര്‍.ടി.ഓഫീസിലേക്ക്  പോകേണ്ട ആവശ്യമില്ല.  പഴയ ആര്‍.സി.ബുക്ക് ഉള്‍പ്പെടെയുള്ള രേഖകള്‍ തിരിച്ച് ഓഫീസില്‍ ഏല്‍പ്പിക്കണമെന്ന വ്യവസ്ഥയും ഇതോടെ  ഇല്ലാതാകും. പകരം പഴയ രേഖകള്‍ പുതിയ ഉടമയ്ക്ക് കൈമാറണം. തിരിച്ചറിയല്‍ രേഖയായി ആധാര്‍കൂടി നിർബന്ധമാക്കും. ആധാറിന്റെ കാര്യത്തിൽ  ഉത്തരവ് ഉടന്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കും.  ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മുൻഗണന ക്രമത്തിൽ  പരിഗണിച്ച് വാഹനം വാങ്ങുന്നയാളുടെ വിലാസത്തില്‍ പുതിയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് അയച്ചുകൊടുക്കും. 


Post Top Ad