ഇളമ്പ ഗവ. എച്ച്‌എസ്‌എസും ഹൈടെക്കായി ; ഉദ്ഘാടനം മുഖ്യമന്ത്രി - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

ഇളമ്പ ഗവ. എച്ച്‌എസ്‌എസും ഹൈടെക്കായി ; ഉദ്ഘാടനം മുഖ്യമന്ത്രിഅത്യാധുനിക സജ്ജീകരണങ്ങളോടെ  32 ഹൈടെക്‌ ക്ലാസ്‌ റൂമുകൾ, കിച്ചൺ കം ഡൈനിങ്‌ ഹാൾ, ഓഡിറ്റോറിയം, പ്രവേശന കവാടം 1400 വിദ്യാർഥികൾ പഠിക്കുന്ന ഇളമ്പ ഗവ. എച്ച്‌എസ്‌എസും ഹൈടെക്കായി  മാറി‌.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്‌ സ്‌കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തിയത്‌. ഫെബ്രുവരി ആറ്  ശനിയാഴ്‌ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം  നിർവഹിക്കും. യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി ശിലാഫലകം അനാച്ഛാദനവും സ്കൂള്‍തല ഉദ്ഘാടനവും നിര്‍വഹിക്കും.


 അഞ്ച്‌ കോടി കിഫ്ബി ഫണ്ടും ഡെപ്യൂട്ടി സ്പീക്കര്‍  വി ശശി യുടെ 1.20 കോടി എംഎല്‍എ ഫണ്ടുമടക്കം 6.2 കോടി ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ മൂന്നുനില കെട്ടിടം  നിർമിച്ചത്‌‌. ജില്ലാപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന ബഹുനില ലാബിന്റെ മന്ദിര നിർമ്മാണം  അവസാന ഘട്ടത്തിലാണ്. 


പദ്ധതിയുടെ രണ്ടാംഘട്ടമായി അത്യാധുനിക സംവിധാനത്തോടെയുള്ള ലാബ്, ലൈബ്രറി മന്ദിരങ്ങള്‍, വേസ്റ്റ് മാനേജ് മെന്റ് സംവിധാനം, വിവിധ കായിക ഇനങ്ങള്‍ പരിശീലിപ്പിക്കാവുന്ന കളിസ്ഥലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ജൈവവൈവിധ്യ പാര്‍ക്ക്, സോളാര്‍ പാനല്‍, കലാപഠനകേന്ദ്രം തുടങ്ങിയവയും സ്‌കൂളിൽ നിർമിക്കും.  എംഎല്‍എ, എംപി, ത്രിതല പഞ്ചായത്ത്, പൂര്‍വ വിദ്യാര്‍ഥികള്‍, ഇതര ഏജന്‍സികള്‍ എന്നിവരുടെ സഹായത്തോടെയാകും ഇവ നടപ്പിലാക്കുന്നത് . പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. 


Post Top Ad