കിഴുവിലം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിൽ എഴുപത്തിയാറാം നമ്പർ അങ്കണവാടിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ വി ശശി എം എൽ എ നിർവഹിച്ചു. 2018-19 വർഷത്തിലെ ഡെപ്യൂട്ടി സ്പീക്കർ വി ശശിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടിക്ക് പുതിയ മന്ദിരം നിർമ്മിച്ചത്. യോഗത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോന്മണി അധ്യക്ഷത വഹിച്ചു. രണ്ടാം വാർഡ് മെമ്പർ സുലഭ സ്വാഗതമാശംസിച്ചു. ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തത്പ്രസിഡന്റ് ഒ എസ് അംബിക മുഖ്യ പ്രഭാഷണം നടത്തി. കിഴുവിലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ ആർ ശ്രീകണ്ഠൻ നായർ, ബ്ലോക്ക് മെമ്പർ എ. എസ് ശ്രീകണ്ഠൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജി ഗോപകുമാർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വിനീത, ജനപ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന വേളയിൽ സന്നിഹിതരായിരുന്നു.