ആറ്റിങ്ങലിൽ ഭിന്നശേഷിക്കാരുടെ വാർഡ് സഭ യോഗം സംഘടിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ആറ്റിങ്ങലിൽ ഭിന്നശേഷിക്കാരുടെ വാർഡ് സഭ യോഗം സംഘടിപ്പിച്ചു


 2021 - 22 സാമ്പത്തിക വർഷത്തിലെ ഭിന്നശേഷി വിഭാഗക്കരുടെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ആറ്റിങ്ങലിൽ വാർഡ്സഭാ യോഗം സംഘടിപ്പിച്ചു. ടൗൺ യു.പി സ്കൂളിൽ വച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. 


നഗരസഭ 31 വാർഡിലെ ഭിന്നശേഷിക്കാരെയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു യോഗം സംഘടിപ്പിച്ചത്. കഴിഞ്ഞ കാലങ്ങളിൽ എല്ലാം തന്നെ ഇത്തരക്കാരുടെ കാര്യങ്ങളിൽ നഗരസഭ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു. ഇത്തവണയും ഭിന്നശേഷി വിഭാഗക്കാർക്കുള്ള സ്കോളഷിപ്പിന് അധികം തുക വിലയിരുത്താനും, അംഗപരിമിതരായി ഉള്ളവർക്ക് വീൽചെയർ ഉൾപ്പടെയുള്ളവ നൽകാനും യോഗത്തിൽ തീരുമാനമായി. 


സ്കൂൾ അങ്കണത്തിൽ വച്ച് നടന്ന യോഗത്തിൽ വൈസ് ചെയർമാൻ ജി. തുളസീധരൻ പിള്ള, സെക്രട്ടറി എസ്. വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ. നജാം, രമ്യ സുധീർ, ഗിരിജ ടീച്ചർ, കൗൺസിലർമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രെജി, ജനകീയാസൂത്രണ വിഭാഗം ഉദ്യോഗസ്ഥർ, അംഗൻവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

Post Top Ad