കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും

 


നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു  പ്രതിഷേധ ദിനം ആചരിക്കും. സെക്രട്ടറിയേറ്റ്  മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ വനിത പ്രവർത്തകർക്കടക്കം   കെഎസ്‌യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇതിൽ പ്രതിഷേധിച്ചാണ് നാളെ  പ്രതിഷേധ ദിനം ആചരിക്കുന്നത്. പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു.  സംഘർഷത്തിൽ നാല് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ട്.  

Post Top Ad