'ഇനി ഞാൻ ഒഴുകട്ടെ' ; പച്ചംകുളം വാർഡിലെ പൊന്നറ ഏലാ തോട് നവീകരണം നടന്നു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 5, വെള്ളിയാഴ്‌ച

'ഇനി ഞാൻ ഒഴുകട്ടെ' ; പച്ചംകുളം വാർഡിലെ പൊന്നറ ഏലാ തോട് നവീകരണം നടന്നു

 


ആറ്റിങ്ങൽ നഗരസഭ പച്ചംകുളം 27-ാം വാർഡിലെ പൊന്നറ ഏലാ തോടിന്റെ നവീകരണ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി നിർവ്വഹിച്ചു. കൂടാതെ ചാത്തമ്പറ ചിറ നവീകരണ ആലോചനയോഗവും ചേർന്നു. അര ഏക്കറിൽ സ്ഥിതി ചെയ്യുന്ന ചിറ കഴിഞ്ഞ 30 വർഷത്തോളമായി സംരക്ഷിക്കപ്പെടാതെ നിലകൊള്ളുന്നു. വാർഡ് കൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ എസ്. ഷീജ ഈ കാര്യം ചെയർപേഴ്സന്റെ ശ്രദ്ധയിൽപ്പെടുത്തുകയും തുടർന്ന് ചിറ നവീകരിക്കുന്നതിനുള്ള അടിയന്തിര നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആലോചിച്ച് നടപ്പിലാക്കാനും ധാരണയായി. വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊഴിലുറപ്പ് സൂപ്പർവൈസർ ചിന്നു, വാർഡ് വികസനസമിതി കൺവീനർ നാരായണ പിള്ള അംഗങ്ങളായ ജോയി, തുളസി, മാധവൻപിള്ള, എ.അജി തുടങ്ങിയവർ പങ്കെടുത്തു. ഹരിതകേരള മിഷനും നഗരസഭയും സംയുക്തമായി പട്ടണത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഇനി ഞാൻ ഒഴുകട്ടെ. ഈ പദ്ധതിയുടെ ഭാഗമായി നിരവധി നീർച്ചുലുകൾ തോടുകൾ കുളങ്ങൾ പ്രകൃതിദത്ത ജലസംഭരണികൾ തുടങ്ങിയവ നവീകരിക്കാൻ സാധിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ കർഷകർക്കും കാർഷിക മേഖലക്കും വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചിട്ടുള്ളതെന്ന് ചെയർപേഴ്സൺ പറഞ്ഞു.

Post Top Ad