ഉത്സവ ലഹരിയിൽ അനന്തപുരി ; ആറ്റുകാൽ അംബാ പുരസ്‌കാരം നെടുമുടി വേണുവിന് - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

ഉത്സവ ലഹരിയിൽ അനന്തപുരി ; ആറ്റുകാൽ അംബാ പുരസ്‌കാരം നെടുമുടി വേണുവിന്

 


ഫെബ്രുവരി 19  രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ  ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വ‌ർഷത്തെ  മഹോത്സവത്തിന് തുടക്കം കുറിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്   പൊങ്കാല ഉത്സവം ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം.   ആറ്റുകാൽ ക്ഷേത്ര ട്രസ്‌റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ ആറ്റുകാൽ അംബാ പുരസ്‌കാരം പ്രശസ്‌ത ചലച്ചിത്ര താരം നെടുമുടി വേണു അർഹനായി. ഉത്സവത്തിന് നടക്കുന്ന  കലാപരിപാടികളുടെ ഉദ്‌ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഫെബ്രുവരി 27നാണ്  ആ‌റ്റുകാൽ പൊങ്കാല. കോവിഡ് വ്യാപന  പശ്ചാത്തലത്തിൽ  പൊങ്കാല സമർപ്പണം പണ്ടാര അടുപ്പിൽ മാത്രമാകും. ഭക്തജനങ്ങൾക്ക്  അവരവരുടെ വീടുകളിൽ പൊങ്കാല ഇടാമെന്നും എന്നാൽ  പൊങ്കാല നേദ്യത്തിന്  ക്ഷേത്രത്തിൽ നിന്നും ശാന്തിമാരുണ്ടാകില്ലെന്നും ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു.

Post Top Ad