താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം

 


വിവിധ തസ്തികകളിലായി  10 വര്‍ഷം സർവീസ്  പൂര്‍ത്തിയാക്കിയ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി. വിവിധ വകുപ്പുകളിലായി  താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ ആ തസ്തിക പിഎസ്‌സിക്ക് വിട്ടതല്ലെന്ന് ഉറപ്പുവരുത്തണമെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നല്‍കാനുള്ള ഒഴിവുകള്‍ ഉണ്ടോയെന്ന് പരിശോധിക്കാനും  മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. 10 വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയും താത്കാലിക ജീവനക്കാരെയുമാണ് സ്ഥിരപ്പെടുത്തുന്നത്. ഒഴിവുള്ള നിയമനങ്ങള്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു. 

Post Top Ad