തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു

 


നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു. ആറു മാസമാണ് കോഴ്സിന്റെ കാലയളവ്. സാക്ഷരതാപരീക്ഷ ജയിച്ചവര്‍ക്കും 1,2,3,4 ക്ലാസ്സുകളില്‍ പരാജയപ്പെട്ടവര്‍ക്കും നാലാം തരം തുല്യത കോഴ്സിന്  ചേരാനായി  അപേക്ഷിക്കാവുന്നതാണ്. ഏഴാം തരം തുല്യതയ്ക്ക് നാലാം തരം വിജയിച്ചിരിക്കണം. 5,6,7 ക്ലാസ്സുകളില്‍ പരാജയപ്പെട്ടവര്‍ക്കും കോഴ്സിന്  അപേക്ഷിക്കാം. അപേക്ഷകര്‍ 15 വയസ്സ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള തുടര്‍/വികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരക്മാരെ സമീപിക്കുക. വിശദ വിവരങ്ങൾക്ക്  ഫോണ്‍: 9496877913, 9495408198

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad