പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 4, വ്യാഴാഴ്‌ച

പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു

 


പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിച്ചു. വീട്ടാവശ്യങ്ങള്‍ക്കുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വിലയിൽ  26 രൂപയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർദ്ധനവ് പ്രാബല്യത്തിൽ വരും. ഇതോടെ സിലിണ്ടറിന് 726 രൂപ നല്‍കേണ്ടിവരും. ഡിസംബറിലാണ് ഇതിന് മുന്‍പ് പാചക വാതകത്തിന് വില കൂട്ടിയത്.  


ഇന്ന് പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്.  തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 88 രൂപ 63 പൈസയും ഡീസലിന് 82 രൂപ 70 പൈസയുമാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ധന വിലയിൽ വർധനയുണ്ടായത്. 


Post Top Ad