കുപ്രസിദ്ധ ഗുണ്ടാതലവൻ ആറ്റിങ്ങൽ അയ്യപ്പൻ അറസ്റ്റിൽ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 28, ഞായറാഴ്‌ച

കുപ്രസിദ്ധ ഗുണ്ടാതലവൻ ആറ്റിങ്ങൽ അയ്യപ്പൻ അറസ്റ്റിൽ

ആറ്റിങ്ങൽ: ഇരുപത് വർഷത്തിലധികമായി പോലീസിനെ വെട്ടിച്ച്  ഒളിവിൽ കഴിഞ്ഞിരുന്ന , സംസ്ഥാനത്താകെ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ തമിഴ്നാട് , തക്കല , തൃക്കോൽവട്ടം , പുഷ്പഗിരി വീട്ടിൽ നിന്നും  ആറ്റിങ്ങൽ ബി.റ്റി.എസ് റോഡിൽ സുബ്രമഹ്ണ്യവിലാസത്തിൽ (പാലസ് റോഡിൻ, ശബരി വീട് ) ബിജു എന്ന ആറ്റിങ്ങൽ  അയ്യപ്പനെ(വയസ്സ് 50) തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഷാഡോ സംഘം പിടികൂടി. കൊലപാതകം , വധശ്രമം , അടക്കം ഒട്ടനവധി കേസ്സുകളിൽ പോലീസ്  ഇയാളെ  പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.  തമിഴ്നാട്ടിലെ മേൽവിലാസം  ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്സ് പ്പോർട്ട് ഉപയോഗിച്ച്‌  ഇയാൾ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു.  നേപ്പാൾ , ന്യൂഡെൽഹി , മുംബൈ എയർപോർട്ടുകൾ വഴി രഹസ്യമായി ഇയാൾ നാട്ടിൽ വന്ന് പോയിരുന്നുവെങ്കിലും  പിടികൂടാൻ കഴിഞ്ഞിരുന്നില്ല.  ബാംഗ്ലൂരിലും തമിഴ്നാട്ടിലും രഹസ്യമായി  വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവിൽ താമസിച്ചിരുന്നു.  വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ  ഉപയോഗിച്ച് ഇയാൾ  സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയിരുന്നു . ഇതിനും ഇയാളുടെ പേരിൽ കേസ്സുകൾ  ഉണ്ട്.

 കടയ്ക്കാവൂർ , കൊല്ലമ്പുഴയിൽ മണിക്കുട്ടൻ വധകേസ്സിലെയും , തിരു: സിറ്റിയിൽ തിരുവല്ലത്ത് അബ്ദുൾ ജാഫർ വധകേസ്സിലെയും പ്രധാന പ്രതിയാണ് ഇപ്പോൾ പിടിയിലായ ബിജു എന്ന അയ്യപ്പൻ. ആറ്റിങ്ങൽ , കടയ്ക്കാവൂർ , ചിറയിൻകീഴ് , വർക്കല , തിരു:മെഡിക്കൽ കോളേജ് , മ്യൂസിയം , പൂജപ്പുര , തിരുവല്ലം പോലീസ് സ്‌റ്റേഷൻ പരിധികളിലെ വധശ്രമ കേസ്സുകൾ അടക്കം നിരവധി കേസ്സുകളിലും നിലവിൽ പിടികിട്ടാപുള്ളിയാണ് ഇയാൾ.
 
തിരുവനന്തപുരം റൂറൽ ജില്ലാപോലീസ് പി.കെ മധുവിന്റെ നേതൃത്തിൽ ഉള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ആറ്റിങ്ങൽ ഡി.വൈ.എസ്.പി പി.ഗോപകുമാർ , SHO റ്റി.രാജേഷ്കുമാർ സബ് ഇൻസ്പെക്ടർ ജ്യോതിഷ് ചിറവൂർ റൂറൽ  SP യുടെ ഷാഡോ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ ബിജു ഹക്ക്, ഫിറോസ് ഖാൻ,എ.എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ , സി.പി.ഒ  സുധീർ ,സുനിൽരാജ് , അനൂപ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് കോട്ടയം പൊൻകുന്നത്തുള്ള ഒളിസങ്കേതത്തിൽ നിന്നും ഇയാളെ പിടികൂടിയത്.

Post Top Ad