ഭക്തി സാന്ദ്രമായി അനന്തപുരി ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

ഭക്തി സാന്ദ്രമായി അനന്തപുരി ; ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് വെള്ളിയാഴ്ച തുടക്കം

 


അനന്തപുരിയെ ഭക്തിയുടെ പാരമത്യയിലെത്തിക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഫെബ്രുവരി 19  രാവിലെ 9.45ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ  തുടക്കം കുറിക്കും.  ഫെബ്രുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് സങ്കട നിവാരണിയും  ക്ഷിപ്ര പ്രസാദിയുമായ ആറ്റുകാലമ്മയുടെ  ചരിത്ര പ്രസിദ്ധമായ പൊങ്കാല മഹോത്സവം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്   പൊങ്കാല ഉത്സവം ചടങ്ങുകൾ മാത്രമായി നടത്താനാണ് തീരുമാനം.  കോവിഡ് വ്യാപന  പശ്ചാത്തലത്തിൽ  പൊങ്കാല സമർപ്പണം പണ്ടാര അടുപ്പിൽ മാത്രമാകും. ഭക്തജനങ്ങൾക്ക്  അവരവരുടെ വീടുകളിൽ പൊങ്കാല ഇടാമെന്നും എന്നാൽ  പൊങ്കാല നേദ്യത്തിന്  ക്ഷേത്രത്തിൽ നിന്നും ശാന്തിമാരുണ്ടാകില്ലെന്നും ക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു.




















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Post Top Ad