സംസ്ഥാനത്തെ കോളേജുകളിൽ തിങ്കളാഴ്ച മുതൽ റെഗുലർ ക്ലാസുകൾ - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 13, ശനിയാഴ്‌ച

സംസ്ഥാനത്തെ കോളേജുകളിൽ തിങ്കളാഴ്ച മുതൽ റെഗുലർ ക്ലാസുകൾ

 


സംസ്ഥാനത്തെ കോളേജുകളിൽ   ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക്  റെഗുലർ ക്ലാസുകൾ തിങ്കളാഴ്ച മുതൽ  ആരംഭിക്കും. ഒന്നാം വർഷ ബിരുദവിദ്യാർഥികൾക്ക് നിലവിൽ ഓൺലൈൻ ക്ലാസുകളായിരുന്നു. ഫെബ്രുവരി 15 മുതൽ ‌ തുടർച്ചയായ ദിവസങ്ങളിൽ ഈ മാസം 27 വരെ ക്ലാസുകൾ  ഉണ്ടാകും.  ഇതിനു ശേഷം രണ്ടാം വർഷ ക്‌ളാസുകൾ തുടങ്ങും.  മാർച്ച് ഒന്ന് മുതൽ 16 വരെ രണ്ടാം വർഷ ബിരുദ ക്ലാസുകളും  മാർച്ച് 17 മുതൽ 30 വരെ  മൂന്നാം വർഷ ക്ലാസുകളും ഉണ്ടാകും. വി​ദ്യാർത്ഥികൾ കോളജിലെത്തണം.   ബിരുദ വിഭാഗത്തിൽ റെഗുലർ ക്ലാസുകൾ ഇല്ലാത്ത ബാച്ചിലേക്ക് ഇതേസമയംതന്നെ ഓൺലൈൻ ക്ലാസുകൾ നടത്തണമെന്നും  ഉത്തരവിൽ പറയുന്നു.  ക്ലാസുകൾ ഷിഫ്റ്റ് അടിസ്ഥാനത്തിൽ  നടത്തണോയെന്ന കാര്യം കോളജുകൾക്ക് തീരുമാനിക്കാമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ബിരുദ ഫൈനൽ സെമസ്‌റ്ററുകാരുടെ റഗുലർ ക്ലാസുകൾ ഉടൻ പൂർത്തിയാക്കാനും നിർദ്ദേശിച്ചു‌.


Post Top Ad