കൂടത്തായി കൊലപാതക കേസിലെ ഒന്നാം പ്രതി ജോളിക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി സ്റ്റേ ചെയ്തു. പ്രതി ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ മാതാവ് അന്നമ്മ തോമസിനെ സൈനയിഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ജോളിക്ക് ജാമ്യം നൽകിയത്. ഈ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിക്കുകയും സർക്കാരിന്റെ ഹർജി സുപ്രിംകോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ജോളിയെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ടെങ്കില്‍ ഉടന്‍ കസ്റ്റഡിയില്‍ എടുക്കണമെന്നും കോടതി നിർദ്ദേശിച്ചു.