സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകൾക്കും ഇന്ന് (ഫ്രെബുവരി 1) മുതൽ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാൻ ഉത്തരവ്. നിലവിൽ ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മുദ്രവിലയുള്ള ഇടപാടുകൾക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്ന് മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ ഇടപാടുകൾക്കും ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കും.