മമ്മൂട്ടി - മഞ്ജുവാര്യർ ചിത്രം 'ദി പ്രീസ്റ്റിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 2, ചൊവ്വാഴ്ച

മമ്മൂട്ടി - മഞ്ജുവാര്യർ ചിത്രം 'ദി പ്രീസ്റ്റിന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു

 


മമ്മൂട്ടി ചിത്രം 'ദി  പ്രീസ്റ്റിന്റെ' റിലീസിം​ഗ് തീയതി പ്രഖ്യാപിച്ചു. മാർച്ച് നാലിന് ചിത്രം തീയറ്ററുകളിൽ എത്തും. ഒരു മിസ്റ്റീരിയസ് ത്രില്ലറാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രത്തിന്റെ റീലിസ് തീയതി പ്രഖ്യാപിച്ചത്. ഈ ബിഗ്ബജറ്റ് മെഗാസ്റ്റാർ ചിത്രത്തിൽ പ്രേക്ഷകരിൽ ആവേശം നിറയ്ക്കാനുള്ള ഘടകങ്ങളെല്ലാം കോർത്തിണക്കിയിട്ടുണ്ട്. 


ഫെബ്രുവരി നാലിന് ആയിരുന്നു ആദ്യം ചിത്രം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ തീയറ്ററുകള്‍ക്ക് വന്ന പുതിയ നിബന്ധനകളെ തുടര്‍ന്നാണ് ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയത്. മമ്മൂട്ടി മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. 


മമ്മൂട്ടിയും മഞ്ജുവാര്യരും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിഖില വിമല്‍, ബേബി മോണിക്ക, അമേയ, സാനിയ ഇയ്യപ്പൻ,  വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂര്‍ തുടങ്ങിയ താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Post Top Ad