വര്‍ക്കല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 17, ബുധനാഴ്‌ച

വര്‍ക്കല താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

 വര്‍ക്കല താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഓൺലൈനായി  നിര്‍വഹിച്ചു. ഡയാലിസിസ് യൂണിറ്റുകള്‍ സജ്ജികരിക്കാനായി 9,000 ചതുരശ്ര അടിയില്‍ മൂന്നു കോടി ചെലവഴിച്ച് പുതിയ ബഹുനില മന്ദിരവും  ഒരു കോടിയിലധികം രൂപ  ചിലവഴിച്ച്  പത്ത് ഡയാലിസിസ് യൂണിറ്റുകളും  ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.  ബഹുനിലമന്ദിരത്തിന്റെ മുകളിലത്തെ നിലവില്‍ പിഡിയാട്രിക്ക് സെന്ററും ഒരുക്കിയിട്ടുണ്ട്. ഡയാലിസിസ് യൂണിറ്റ് യഥാര്‍ത്ഥ്യമായതൊടെ വര്‍ക്കലയിലെ സാധാരണക്കാരായ നൂറുകണക്കിന് ആളുകൾക്ക്  ഇതിന്റെ പ്രയോജനം ലഭിക്കും. വര്‍ക്കല താലൂക്ക് ആശുപത്രിയിലെ നിലവിലുള്ള പഴയ കെട്ടിടങ്ങളുടെ നവീകരണത്തിനായി  കിഫ്ബി ഫണ്ടില്‍ നിന്നും 44.5 കോടി രൂപയും അനുവദിച്ചു. ചടങ്ങിൽ വി ജോയി എം എൽ എ അധ്യക്ഷനായി. ചേർന്ന യോഗത്തിൽ  മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, വൈസ് ചെയർപേഴ്സൺ കുമാരി പ്രിയദർശിനി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിധിൻ നായർ, വാർഡ് കൗൺസിലർ അനിൽകുമാർ,  വർക്കല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി നെൽസൺ  എന്നിവർ പങ്കെടുത്തു . 
Post Top Ad