ചൂട് കൂടുന്നു ; സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു - EC Online TV

Breaking

Post Top Ad


2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

ചൂട് കൂടുന്നു ; സംസ്ഥാനത്ത് തൊഴിൽ സമയം പുനഃക്രമീകരിച്ചു

 


സംസ്ഥാനത്ത് വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ  സാഹചര്യത്തിൽ തൊഴിൽ സമയം പുനഃക്രമീകരിച്ചു ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഉത്തരവിട്ടു.  വെയിലത്ത് ജോലി  ചെയ്യുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് തൊഴിലാളികളുടെ   തൊഴിൽ സമയം പുനഃക്രമീകരിച്ചത്.   

ഉത്തരവ് പ്രകാരം  വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികൾക്കും ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ വൈകിട്ട്  ഏഴെ വരെയുള്ള സമയത്തിനുള്ളിൽ എട്ട് മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. 

 ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകീട്ട് മൂന്നിന് ആരംഭിയ്ക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.  ഈ മാസം  17 മുതൽ ഏപ്രിൽ 30 വരെയാണ് ജോലി സമയം പുനഃക്രമീകരിച്ചത്. 

Post Top Ad